വംശനാശം വന്നുവെന്ന് കരുതിയിരുന്നിടത്തു നിന്ന് കേരളത്തിന്റെ തനതു ജനുസായ വെച്ചൂര്‍ പശുക്കളെ വീണ്ടെടുക്കാന്‍ ഡോ. ശോശാമ്മ ഐപ്പ് നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥ എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. നമ്മുടെ നാടന്‍ കാലിയിനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ഒരു തിരിച്ചറിവ് കൂടിയാണ് വെച്ചൂര്‍ പശുവിന്റെ സംരക്ഷണത്തിലൂടെ ഡോ. ശോശാമ്മ ഐപ്പ് സമൂഹത്തിന് നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട ആ പ്രയത്‌നത്തിന്റെ കഥ വെച്ചൂര്‍ പശു പുനര്‍ജന്മം എന്ന പുസ്‌തകത്തില്‍ വായിക്കാം.