കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന സുമാത്ര സ്വദേശിയായ മുളളന്‍ ചെടിയാണ് സലാക്ക്. ഇലയിലും തണ്ടിലുമുളള മുളള് ആന, കാട്ടുപന്നി പോലുളള വന്യമൃഗങ്ങളെ അകറ്റും. വനത്തോടുളള ചേര്‍ന്നുളള കൃഷിയിടങ്ങളില്‍ ജൈവവേലിയായി ഉപയോഗിക്കാവുന്ന സലാക്ക് ചെടിയുെട പഴം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നവും രുചികരവുമാണ്.