ഇന്തോനേഷ്യന്‍ ചുവന്ന ഇഞ്ചിക്ക് സാധാരണ ഇഞ്ചിയെ അപേക്ഷിച്ച് രോഗങ്ങള്‍ കുറവാണ്. ഗ്രോബാഗുകളിലും കൃഷി ചെയ്യാവുന്ന ഇവയ്‌ക്കു പെട്ടെന്ന് ചിനപ്പുകള്‍ വരുന്നതുകൊണ്ട് ഒരു ചെടിയില്‍ നിന്നുതന്നെ ധാരാളം തൈകള്‍ ലഭിക്കും. എരിവും മണവും കൂടുതലായതിനാല്‍ വിപണിയിലും പ്രിയമുളള ഇനമാണ് ചുവന്ന ഇഞ്ചി.