ക്വാറിയോടു ചേര്‍ന്ന് കെട്ടിടനിര്‍മ്മാണ അവശിഷ്ടങ്ങള്‍ തളളിയ സ്ഥലം നിരപ്പാക്കി അവിടെ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുകയാണ് തൃശൂര്‍ പല്ലിശേരിയിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍. ഈര്‍പ്പം പോലും നിലനില്‍ക്കാത്ത ഈ മണ്ണില്‍ നല്ലരീതിയില്‍ തൈകള്‍ വളര്‍ത്തിയെടുത്തതിനു പിന്നിലെ അദ്ധ്വാനവും ആശയവും അഭിനന്ദനമര്‍ഹിക്കുന്നതാണ്.