പാലക്കാട് മുതുതലയിലെ ആനന്ദ് യുവതലമുറയ്ക്കൊരു മാതൃകയാണ്. ഇരുപത്തഞ്ചോളം പശുക്കളും അവയുടെ കുട്ടികളും അടങ്ങുന്ന ഡയറി ഫാം, നെൽകൃഷി, മീൻ വളർത്തൽ. ഇതെല്ലാം വിജയകരമായ നടത്തിക്കൊണ്ടുപോകുന്നു ഡിഗ്രി വിദ്യാർത്ഥിയായ ഈ പതിനെട്ടുകാരൻ. ടെൻഷനടിക്കാതിരുന്നാൽ എല്ലാം നടന്നുപൊയ്ക്കോളും എന്നാണ് ആനന്ദിന് പറയാനുളളത്.